തീവ്രന്യൂനമർദം; നാല് ജില്ലകളിൽ റെഡ് അലർട്ട്

0
kerala rain 2024 08 1ce7556e7ee72696057b539712dc1b7a 3x2 1

തിരുവനന്തപുരം: കേരളത്തിൽ 21 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ഇന്നു കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.തെക്കുകിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാൽ ആണ് അതിശക്തമായ മഴ വരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *