സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ശേഖരം മെയ്‌ 31 വേറെക്കുള്ളത് മാത്രം മന്ത്രി കെ കൃഷ്ണൻകുട്ടി

0

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കപ്പാസിറ്റിയിലധികമുള്ള വൈദ്യുതി ഉപയോഗം കാരണം ട്രാൻസ്ഫോമറുകൾ നിരന്തരമായി തകരാറിലാകുന്നു. വേനൽക്കാലം കടക്കാൻ കഠിനശ്രമമാണ് നടക്കുന്നത് എന്നും വൈദ്യുതിമന്ത്രി പ്രതികരിച്ചു. ഡാമുകളിൽ ഉള്ളത് ജൂൺ വരെയുള്ള കരുതൽ ശേഖരം മാത്രം.മെയ് 31 വരെ അധിക വൈദ്യുതിക്കായി പുതിയ കരാറുകൾ ഒപ്പിട്ടിട്ടുണ്ട്. വലിയ വില നൽകിയാണ് 425 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നത്. കായംകുളം താപവൈദ്യുത നിലയത്തിൽ നിന്നും 5.45 രൂപയ്ക്ക് കെഎസ്ഇബി മെയ് മാസത്തിൽ വൈദ്യുതി വാങ്ങും. ലോഡിങ് ഉണ്ടാകാതെ നോക്കാൻ പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *