സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രുക്ഷം; ശമ്പളവും പെൻഷൻ നൽകാനും പണമില്ല

0

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനിൽക്കെ സംസ്ഥാനം അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയിൽ. വന്‍ബാധ്യതയാണ് സർക്കാർ നേരിടാൻ പോകുന്നത്.

ഏപ്രില്‍ ഒന്നു മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക സമാഹരണം പൂർത്തിയായില്ല.ശമ്പളത്തിനും പെന്‍ഷനുമായി 5000 കോടി രൂപയാണ് വേണ്ടത്. രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി 1800 കോടിയും കണ്ടെത്തേണ്ടതുണ്ട്.

ബില്ലുകള്‍ മാറി നല്‍കാൻ ഇന്നും നാളെയുമായി വേണ്ടത് ആറായിരം കോടിയിലധികം രൂപയാണ്.തുക എങ്ങനെ സമാഹകരിക്കുമെന്നതില്‍ തീരുമാനം ഇന്നുണ്ടായേക്കും.അതേസമയം ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള കണ്‍സോര്‍ഷ്യം പരാജയമെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *