സേവനം സെന്റർ യു എ ഇ ഷാർജ സർവ്വമത തീർത്ഥാടനം നടത്തി.
ഷാർജ : ഇന്ത്യക്ക് പുറത്തുള്ള ഒരു ശ്രീനാരായണീയ സംഘടനയായ സേവനം സെന്റര്‍ യു എ ഇ ഷാർജ എമിരേറ്റ്സ് കമ്മറ്റി പ്രസിഡന്റ് ശ്രീ ബിജു മാനസം, സെക്രട്ടറി ശ്രീ ദിലീപ് കുമാർ, ട്രഷറർ ശ്രീ കിഷോർ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ദുബായ് ഹിന്ദു മന്ദിർ, അബുദാബി ഗ്രാൻഡ് മോസ്ക്,ബാപ്സ് ഹിന്ദുമന്ദിർ എന്നീ പുണ്യ സ്ഥാലങ്ങളിലേക്ക് സംഘടിപ്പിച്ച സര്‍വ്വമത തീര്‍ത്ഥാടനം അനുകരണീയമായ ഒരു ആശയം ആണ്. അതും യുഎഇ പോലെ ടോളറന്‍സ്ന് വേണ്ടി തന്നെ ഒരു മന്ത്രാലയവും റൂളിംഗ് ഫാമിലിയിലെ ഉന്നതനായ അംഗം ആ മന്ത്രി സ്ഥാനം വഹിക്കുകയും ചെയ്യുന്ന ഒരു ആറബ് രാജ്യത്ത്.
രണ്ട് ദശാബ്ദത്തിലേറെയായി യുഎഇയിലെ പ്രവാസ ജീവിതത്തില്‍ വളരെയേറേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ നടത്തിവരുന്ന സേവനം സെന്റർ യുഎഇ എന്ന അംഗബലം കൊണ്ട് ശക്തമായ ഒരു പ്രവാസി സംഘടന, ഇത്രയും നാള്‍ ചെയ്ത് പോന്നതില്‍ ഏറ്റവും മഹത്തരമായതും ചരിത്ര പ്രാധന്യവും ഉള്ള ഒരു സംഭവം ആണ് ഈ സര്‍വ്വമത തീര്‍ത്ഥാടനയാത്ര.അത്ത്യധികം പ്രശംസനീയമായ ഈ ആശയം ഉള്‍ക്കൊണ്ട് നടപ്പാക്കിയ ഈ യാത്ര അംഗങ്ങളുടെ പങ്കാളിത്തവും സഹകരണവും കൊണ്ട് വൻവിജയമായിരുന്നു.
യു എ ഇ ലെ ഭരണാധികാരികളുടെ വിശാലമായ മനസ്സും കാഴ്ച പാടുകളും എല്ലാ രാജ്യക്കാരുടെയും സന്തോഷവും സമാധാനവും നിലനിർത്താൻ ഉതകുന്നതാണ്.. ഈ രാജ്യത്തെ ഭരണാധികാരികൾക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നതായി പ്രസിഡന്റ് ശ്രീ ബിജു മാനസം അറിയിച്ചു.