സീരിയൽ താരം ദിലീപ് ശങ്കറെ മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം : പ്രശസ്‌ത സീരിയൽ താരം ദിലീപ് ശങ്കറെ തിരുവനന്തപുരത്തെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി . മൃതദ്ദേഹത്തിനു മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് . ഫ്ളവേഴ്സ് ചാനലിൽ പ്രേക്ഷപണം ചെയ്തുകൊണ്ടിരിക്കുന്ന ‘പഞ്ചാഗ്നി ‘ സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദിലീപ് ശങ്കറെ ശങ്കർ ആണ്.
തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടത്