സാംഗ്ലിയിലെ മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകൻ ഡോ. ശിവദാസൻ നായർ അന്തരിച്ചു

0

സാംഗ്ലി : കേരള സമാജം സാംഗ്ലിയുടെ മുതിർന്ന അംഗവും സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ ഡോ. ശിവദാസൻ അപ്പാ നായർ(75) എന്ന പി. എസ് എ നായർ സ്വവസതിയിൽ അന്തരിച്ചു.സ്വദേശം തലശ്ശേരിയിലെ കൊളശ്ശേരി.

ജന്മ നാടിനെക്കാളും പി. എസ് എ നായർ അടുപ്പം സൂക്ഷിച്ചിരുന്നത് പ്രവാസികളായ മലയാളികളുംതദ്ദേശവാസികളുമായിട്ടായിരുന്നു.നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചതുപ്രകാരം അവരുടെ അനുവാദത്തോടെ കേരള സമാജം അംഗങ്ങളുടെ നേതൃത്വത്തിൽ സാംഗ്ലി മായിഘട്ട് ശ്മശാനത്തിൽ സംസ്‌കാര കർമ്മങ്ങൾ നടന്നു.

സാംഗ്ലി കേരള സമാജം പ്രസിഡൻ്റ് ഡോ. മധു കുമാർ എ നായർ, സെക്രട്ടറി ഷൈജു വി.എ, സുരേഷ് കുമാർ. ടി ജി, പ്രസാദ് നായർ തുടങ്ങിയവരും മറ്റ് സമാജം അംഗങ്ങളും ആദരാഞ്ജലികൾ അർപ്പിച്ചു .

പരേതനോടുളള ആദര സൂചകമായി സാംഗ്ലി കേരള സമാജത്തിൻ്റെ മറ്റ് പരിപാടികൾ രണ്ടുദിവസത്തേക്ക് മാറ്റിവെച്ചതായി സമാജം പ്രസിഡൻ്റ് അറിയിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *