പുതിയ ആദായ നികുതി ബില്ലിന് സെലക്‌ട് കമ്മിറ്റിയുടെ അംഗീകാരം

ന്യുഡൽഹി :പുതിയ ആദായ നികുതി ബില്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍. നികുതി നിയമം ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ ആദായനികുതി ബിൽ ലോക്‌സഭയുടെ സെലക്‌ട് കമ്മിറ്റി ഏകകണ്‌ഠമായി അംഗീകരിച്ചു. പാർലമെൻ്റിൻ്റെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തില്‍ ബില്‍ പാസാക്കാന്‍ സാധ്യത. ബില്‍ പാസാകുന്നതോടെ ഏപ്രില്‍ മുതല്‍ ഉള്ള നികുതികള്‍ക്ക് പുതിയ നിയമം ബാധകമാകും.
ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലെ സുപ്രധാന പ്രഖ്യാപനമായിരുന്നു 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കിയത്. ബിജെപി നേതാവ് ബൈജയന്ത് പാണ്ഡെ അധ്യക്ഷനായ പാർലമെൻ്ററി കമ്മിറ്റി കരട് നിയമത്തിൽ ആകെ 285 ശുപാർശകൾ നൽകിയിട്ടുണ്ട്. 3,709 പേജുകളുള്ള കരടാണ് അടുത്ത ആഴ്‌ച നടക്കുന്ന പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാൻ പോകുന്നത്.ഈ വർഷം ആദ്യം ബജറ്റ് സമ്മേളനത്തിൽ പാർലമെൻ്റില്‍ അവതരിപ്പിച്ച ബില്ലില്‍ 285 നിർദേശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സെലക്‌ട് കമ്മിറ്റിയുടെ റിപ്പോർട്ട് 2025 ജൂലൈ 21-ന് ലോക്‌സഭയിൽ അവതരിപ്പിക്കും. കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച ശേഷം, സർക്കാർ ഈ ശുപാർശകൾ പരിഗണിക്കുകയും ബിൽ ലോക്‌സഭയില്‍ പാസാക്കുന്നതിനായി അവതരിപ്പിക്കുകയും ചെയ്യുന്നു.
ആദായനികുതി നിയമത്തിൻ്റെ ഭാഷ ലളിതമാക്കുക, ആൾമാറാട്ടങ്ങൾ നീക്കം ചെയ്യുക, നടപടിക്രമങ്ങൾ ലളിതമാക്കുക, നികുതിദായകർക്ക് കൂടുതൽ മനസ്സിലാക്കാവുന്നതുമായ രീതിയിലേക്ക് ആക്കുക എന്നതാണ് പുതിയ ബില്ലിൻ്റെ പ്രധാന ലക്ഷ്യങ്ങള്‍.1962 ഏപ്രിൽ 1-ന് പ്രാബല്ല്യത്തില്‍ വന്ന 1961-ലെ ആദായനികുതി നിയമത്തിന് പകരമായാണ് ഈ പുതിയ ബിൽ നിലവിൽ വരുന്നത്. 1961-ലെ നിയമം ഇന്നുവരെ 65 ഭേദഗതികൾക്ക് വിധേയമായിട്ടുണ്ട്. അതിൻ്റെ വിവിധ വിഭാഗങ്ങളിൽ 4,000-ത്തിലധികം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിനുപിന്നാലെ ഉയര്‍ന്നുവന്ന ഒരുപ്രധാന ചോദ്യമാണ് എന്തായിരിക്കും പുതിയ ആദായ നികുതി ബില്‍ എന്നത്.
പുതിയ ബില്ലില്‍ ആദായ നികുതി അടയ്ക്കുന്നതിൽ കാലതാമസമുണ്ടായാൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും പ്രഖ്യാപനമുണ്ട്. നവീകരിച്ച ആദായനികുതി റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കി. മുതിർന്ന പൗരമാരുടെ ടിഡിഎസ് പരിധി ഉയർത്തി. പരിധി ഒരു ലക്ഷവുമാക്കി.
ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി. ഇതിലൂടെ ആദായനികുതി ദായകർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കും.