സീതാറാംയെച്ചൂരി അനുസ്‌മരണ യോഗം ഡോംബിവ്‌ലിയിൽ നടന്നു
താനേ : കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും CPI(M) ദക്ഷിണ താനെ താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ ഡോംബിവലിയില്‍ ആദരാഞ്ജലി സഭ ചേര്‍ന്നു. ഡോംബിവ്‌ലി ഈസ്റ്റ് ആദർശ വിദ്യാലയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മുംബൈയിലെ ഇടതുപക്ഷ മതേതര പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് പി.കെ.ലാലി ,സുനിൽ ചവാൻ , ,പ്രസാദ് സുബ്രമണ്യന്‍ (സിപിഐ (എം ) കാലു കോമസ്കര്‍ , ഉദയ് ചൗദരി,സങ്കല്‍പ്പന കഹവാടെ ( സിപിഐ) അരുൺ വേലാസ്ക്കർ (സിപിഐ (എംഎൽ ) സുനില്‍ സാവന്ത്,മധുകര്‍ മാലി (എൻസിപി SP ) ഗണേഷ് ചിന്‍ചുലേ (രാഷ്ട്ര സേവാദൾ )എന്നിവർ സീതാറാംയെച്ചൂരിയെ അനുസ്മരിച്ച് സംസാരിച്ചു .