കുവൈത്തില്‍ നിന്നും പിടിയിലായ 249 പേരെ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം

0

കുവൈത്തില്‍ ജലീബ് അല്‍ ശുവൈഖ് പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയില്‍ മുന്നൂറിലധികം പേര്‍ പിടിയിലാവുകയും ഇതില്‍ 249 രെ നാടുകടത്തിയതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിവിധ കേസുകളില്‍ ആയി പിടികിട്ടാപ്പുള്ളികളാണ് പിടിയിലായവരില്‍ 50ലധികം പേരും. ഇതോടൊപ്പം വിവിധ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട 495 നിയമലംഘനങ്ങളും പരിസ്ഥിതി പൊതു അതോറിറ്റിയുമായി ബന്ധപ്പെട്ട 78 നിയമലങ്ങളും കണ്ടെത്തിയതായും അധികൃതര്‍ പറഞ്ഞു. കുവൈത്ത് അഗ്‌നിശമന രക്ഷാസേന നടത്തിയ പരിശോധനയില്‍ 238 സ്ഥാപനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും എതിരെ അടച്ചുപൂട്ടല്‍ നോട്ടീസുകളും പുറപ്പെടുവിച്ചു. 130വീടുകളിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.പ്രദേശത്ത് നിയമലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി നടത്തിവരുന്ന സുരക്ഷാ പരിശോധനകള്‍ തുടരുമെന്നും മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *