മൂന്നാം വർഷവും ഇ-വേസ്റ്റ് സമാഹരണവുമായി സീവുഡ്സ് സമാജം

0

മുംബൈ:ഭൂമിക്ക് വേണ്ടി എന്തെങ്കിലും ചെയ്തേ മതിയാവൂ എന്നത് ആപ്തവാക്യമാക്കിയിരിക്കുകയാണ് സീവുഡ്സ് മലയാളി സമാജം.ശ്രദ്ധേയമായ പരിപാടികൾ ആവിഷ്ക്കരിക്കുമ്പോഴും നൂതനമായി നിൽക്കുന്ന സംഘടനയായ സീവുഡ്സ് മലയാളി സമാജം  ഇ-വേസ്റ്റ് സമാഹരണത്തിനൊരുങ്ങുകയാണ്.

ഇലക്ട്രോണിക് പാഴ്വസ്തുക്കൾ അല്ലെങ്കിൽ ഇ-വേസ്റ്റ് കുറയ്ക്കുക എന്നത് ഭ്രമാത്മകമായ ഈ ലോകത്ത് ഒരു ഉത്തരവാദിത്തമായി മാറേണ്ടതുണ്ട്. സീവുഡ്സ് മലയാളി സമാജം അത്തരത്തിലൊരു കാൽവെയ്പ്പ് കഴിഞ്ഞ രണ്ടു വർഷങ്ങളിലും നടത്തിയിരുന്നു.അതിൻ്റെ മൂന്നാം പതിപ്പിനായാണ് സമാജം തയ്യാറെടുക്കുകയാണ്.

സമാഹരിക്കപ്പെടുന്ന ഇ-പാഴ് വസ്തുക്കൾ ശാസ്ത്രീയമായ രീതിയിൽ സംസ്ക്കരിക്കുന്ന ഏജൻസികൾക്ക് കൈ മാറും.

പാഴായ കീബോർഡുകൾ, മൗസുകൾ, ചാർജ്ജറുകൾ, റിമോട്ടുകൾ,കേബിൾ കോഡുകൾ, ഹെഡ്സെറ്റുകൾ,ഇയർഫോണുകൾ
ലാപ്പ്ടോപ്പുകൾ,മൊബൈൽ ഫോണുകൾ എന്നിവയാണ് ശേഖരിക്കുന്നത്.

സമാജത്തിലെ ലൈബ്രേറിയനായ ഗോപിനാഥൻ നമ്പ്യാരുടെ നേതൃത്വത്തിലാണ് ഏപ്രിൽ 15 ന് ഇ -വേസ്റ്റുകൾ സമാഹരിക്കുന്നത്.ഭൂമിയെ മാലിന്യങ്ങളിൽ നിന്നും നമ്മുടെ ഭൂമിയെ സംരക്ഷിക്കുവാനുള്ള ശ്രമങ്ങൾ നാം തുടരേണ്ടത് ഒരു മനുഷ്യനെന്ന നിലയിൽ നമ്മുടെ കടമയാണയെന്നും സമാജം പ്രവർത്തകർ പറഞ്ഞു.

ഭൂമിയിൽ കാർബൺ പാദമുദ്ര കുറയ്ക്കാൻ നമുക്കൊത്തു ചേരാം എന്ന സന്ദേശത്തെ മുൻ നിർത്തിയാണ് ഈ മുന്നേറ്റമെന്ന് സമാജം ഭാരവാഹികൾ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *