കണ്ടക്ടറെ മർദിച്ചവശനാക്കിയ കേസിൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ് :സ്വകാര്യ ബസുകൾ പണിമുടക്ക് വ്യാപിപ്പിക്കും

കണ്ണൂർ : സ്വകാര്യ ബസ് തൊഴിലാളികളെ ജോലിക്കിടയിൽ അക്രമിക്കുന്നവർക്കെരെ വധശ്രമത്തിന് കേസ് എടുക്കണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറ തലശേരി -തൊട്ടിൽപ്പാലം റൂട്ടിൽ ഓടുന്ന ബസിലെ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ അദ്ദേഹം പ്രതിഷേധിച്ചു – ഇത്തരം സംഭവങ്ങൾ ബസ് വ്യവസായത്തെ ബാധിക്കും നിർഭയം തൊഴിൽ ചെയ്യാനും സാധിക്കില്ല. പോലീസ് ഇത്തരം വിഷയത്തിൽ ജാഗ്രത പാലിക്കണമെന്നും പി.ജനാർദ്ദനൻ ആവശ്യപ്പെട്ടു.
അതിനിടയിൽ കണ്ടക്ടറെ മർദിച്ച കേസിൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി ചൊക്ലി പൊലീസ്. 3 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.ചൊക്ലി സി.ഐ മഹേഷിൻ്റെയും, എസ് ഐ രഞ്ജിത്തിൻ്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കേസിലെ മുഖ്യപ്രതി പെരിങ്ങത്തൂർ സ്വദേശി സവാദ് ഉൾപ്പടെ ഏഴ് പേരാണ് കേസിലെ പ്രതികൾ.വിദ്യാർത്ഥിയായ നാദാപുരം സ്വദേശിനിക്ക് യാത്രാ പാസ് നൽകാതെ ബസിൽ നിന്ന് തള്ളിയിട്ടെന്ന് ആരോപിച്ചായിരുന്നു കണ്ടക്ടറായ വിഷ്ണുവിന് മർദനമേറ്റത്.
അഞ്ചംഗ സംഘമാണ് ബസിൽ കയറി ആക്രമിച്ചത്. കൂടുതൽ സംഘംങ്ങൾ കാറിൽ ബസിനെ അനുഗമിച്ചിരിന്നുവെന്ന് പൊലീസ് പറയുന്നു. സവാദും, വിശ്വജിത്തും ടി പി കേസ് പ്രതികളുമായി അടുത്ത ബന്ധമുള്ളവരാണ്.പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് തൊട്ടിൽ പാലം കേന്ദ്രീകരിച്ചുള്ള മുഴുവൻ റൂട്ടുകളിലും സ്വകാര്യ ബസുകൾ പണിമുടക്ക് വ്യാപിപ്പിച്ചേക്കും.