തിരച്ചിൽ തുടരുന്നു; നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനായില്ല
ഇടുക്കി: കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടരുന്നു.2016 ജൂലൈയിലാണ് കുഞ്ഞിന്‍റെ അച്ഛനായ നിതീഷ് ഭാര്യാ പിതാവിൻറെയും, സഹോദരന്‍റെയും സഹായത്തോടെ അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി, കുഴിച്ച്മൂടി എന്ന് പറയപ്പെടുന്നത്.മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു നിതീഷ് ആദ്യ മൊഴി.