ചെന്താമരക്കുള്ള തിരച്ചിൽ തുടരുന്നു . സംഘങ്ങൾ തിരിഞ്ഞ് പരിശോധന; ജലാശയങ്ങളിലും തിരച്ചിൽ

പാലക്കാട് : ഇന്നലെ നെന്മാറയിൽ അമ്മയെയും മകനെയും അതിദാരുണമായി വെട്ടികൊലപ്പെടുത്തിയ പ്രതി അയൽവാസി ചെന്താമരയെ കണ്ടെത്തനാവാതെ പോലീസ് . ക്രൈംബ്രാഞ്ച് സംഘങ്ങളായിതിരിഞ് നെല്ലിയാമ്പതി വനമേഖലയിലും ജലാശയങ്ങളിലും കേരളത്തിനുപുറത്തും അന്യേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .
ചെന്താമര (58) ജാമ്യവ്യവസ്ഥ ലംഘിച്ചാണ് നെന്മാറയിൽ എത്തിയതെന്ന് തിരിച്ചറിഞ്ഞു . ഒന്നര മാസം മുൻപ് കേസിൽ ജാമ്യം ലഭിച്ച ഇയാളോട് നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന് ജാമ്യ വ്യവസ്ഥയിൽ നിർദേശിച്ചിരുന്നു. ഇതു ലംഘിച്ചാണ് പ്രതി കഴിഞ്ഞ 45 ദിവസമായി നെന്മാറയിലെ സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്നത് .സംഭവത്തിൽ പോലീസിന്റെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം പ്രദേശവാസികളിൽ നിന്നും ഉയർന്നിട്ടുണ്ട്. കൊല്ലപ്പെട്ട സുധാകരന്റെ പെൺമക്കൾ പ്രതിയിൽ നിന്ന് ഭീഷണി ഉണ്ടെന്ന് പരാതി നൽകിയിട്ടും പോലീസ് അത് ഗൗരവമായി കാണാത്തതാണ് കൊലപാതകത്തിന് കാരണമായിത്തീർന്നതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു.കരുതിക്കൂട്ടി വ്യക്തമായ ആസൂത്രണത്തോടെയാണ് ചെന്താമര ഇരട്ടക്കൊല നടപ്പിലാക്കിയതെന്ന നിഗമനത്തിലാണ് പൊലീസ് .
അന്ധവിശ്വാസമാണ് ചെന്താമരയെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഭാര്യയും മക്കളും തന്നോട് അകന്നുകഴിയുന്നതിന് കാരണം സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാദമെന്നാണ് വിശ്വസിക്കുന്നതെന്നാണ് ചെന്താമര സജിതയുടെ കൊലപാതകത്തിന് ശേഷം പൊലീസിന് നൽകിയ മൊഴി. കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീയാണെന്ന് ജ്യോതിഷി പറഞ്ഞിരുന്നുവെന്നും സജിതയുടെ കൊലപാതകത്തിന് ശേഷം ഇയാൾ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ അന്ധവിശ്വാസമാണ് മുടി നീട്ടി വളര്‍ത്തിയ സജിതയുടെ കൊലപാതകത്തിന് കാരണമായത്.
കൊല്ലപ്പെട്ടവരുടെ സംസ്‌കാരകർമ്മങ്ങൾ ഇപ്പോൾ നെന്മാറ പോത്തുണ്ടിയിൽ നടന്നുകൊണ്ടിരിക്കയാണ് .