കണ്ണവം വനത്തിൽ കാണാതായ സ്ത്രീക്കായി തിരച്ചിൽ തുടരുന്നു
കണ്ണൂർ: കണ്ണവം വനത്തിൽ കാണാതായ സ്ത്രീക്കായി തിരച്ചിൽ തുടരുന്നു. പോലീസും വനപാലകരും ചേർന്നാണ് തിരച്ചിൽ. പൊരുന്നൻ ഹൗസിൽ എൻ സിന്ധു (40) വിനെയാണ് അഞ്ചുദിവസം മുന്നേ കാണാതായത്. പൊരുന്നൻ കുമാരന്റെ മകളാണ് സിന്ധു. വനത്തിൽ വിറകുതേടി പോയ തായിരുന്നു.പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. കഴിഞ്ഞദിവസം വിവിധ ഭാഗങ്ങളിലായി വനത്തിനകത്ത് നാട്ടുകാരും വനപാലകരും കണ്ണവം പോലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നും തിരച്ചിൽ തുടരുകയാണ്.