സീഗൾ ഇൻറ്റർനാഷണൽ ഗ്രൂപ്പ് ഓണം ആഘോഷിച്ചു.

0
SEA O

മുംബൈ: മലയാളികൾ എന്നും നാടിൻറെ പൈതൃകം കാത്ത് സൂക്ഷിക്കുന്നവരാണെന്നും ഓണാഘോഷം എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു ആഘോഷമാണെന്നും മഹാരാഷ്ട്ര ഇൻ്റലിജൻസ് പോലിസ് കമ്മിഷണർ ഷിരീഷ് ജയിൻ (IPS) അഭിപ്രായപ്പെട്ടു.സീഗൾ ഇൻറ്റർനാഷണൽ ഗ്രൂപ്പ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു.
മഹാരാഷ്ട്ര ഇൻ്റലിജൻസ് പോലിസ് കമ്മിഷണർ ഷിരീഷ് ജയിന്റെ സഹധർമ്മിണിയും പ്രശസ്ത ആസ്സാമീസ് ചലച്ചിത്ര സംവിധായകയും തിരക്കഥാകൃത്തുമായ രജനി ബസുമത് റായ് ചേർന്ന് അദ്ദേഹം ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.കേരളത്തിന്റെ തനിമ നിറഞ്ഞുനിന്ന പരിപാടിയിൽ ഓണ സദ്യയും കലാപരിപാടികളും അരങ്ങേറ സീഗൾ ഇൻറ്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടർ സുരേഷ് കുമാർ മധുസൂദനൻ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *