കേരള തീരത്ത് നാളെ വീണ്ടും ഉയർന്ന തിരമാലക്ക് സാധ്യത
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതാ മുന്നറിപ്പ്. സെക്കൻഡിൽ 05 cm മുതൽ 20 cm വരെ വേഗതയിൽ മാറിവരുവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിപ്പ്. ഇതിനോടൊപ്പം നാളെ സംസ്ഥാനത്ത് 9 ജില്ലകളിൽ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഏറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച മഴ സാധ്യതയുള്ളത്.