വള്ളം മറിഞ്ഞു അപകടത്തിൽ പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.
ആലപ്പുഴ : മംഗലം പടിഞ്ഞാറ് 13 ഈസ്റ്റ് ഭാഗത്ത് വെച്ച് മാരാരിക്കുളത്തുള്ള എബ്രഹാം ഇരെശ്ശേരിൽ ഉടമസ്ഥതയിൽ ഉള്ള ഫാവിൻ/ ഫാബിൻ എന്ന വള്ളമാണ് മോശം കാലാവസ്ഥയിൽ ഇന്ന് രാവിലെ മറിഞ്ഞത്. 6 മൽസ്യത്തൊഴിലാളികൾ വള്ളത്തിൽ ഉണ്ടായിരുന്നു. മറിഞ്ഞ വെള്ളത്തിൽ തൂങ്ങിക്കിടന്ന മത്സ്യത്തൊഴിലാളികളിൽ 3 പേരെ തൊട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ റസ്ക്യൂ വള്ളവും, 3 പേരെ സ്വരുമ എന്ന പേരുള്ള വള്ളവും ചേർന്ന് രക്ഷപെടുത്തി. തുടർന്ന് കൂട്ടായ ശ്രമത്തിലൂടെ പരിമിത സാഹചര്യത്തിലും മോശം കാലാവസ്ഥയിലും അൽഫാമോൾ എന്ന ഫിഷിങ് ബോട്ടിന്റെയും ഫിഷറീസ് സ്റ്റേഷൻ തോട്ടപ്പള്ളിയിലെ റെസ്ക്യൂ ബോട്ട്, റെസ്ക്യൂ വള്ളം, കോസ്റ്റൽ പോലീസ് തോട്ടപ്പള്ളി, എന്നിവ ചേർന്ന് മറിഞ്ഞ വള്ളം നേരെയാക്കുകയും ഫിഷറീസ് റെസ്ക്യൂ വള്ളം നേരെയാക്കിയ വള്ളത്തിനെ കെട്ടി വലിച്ചു തോട്ടപ്പള്ളി ഹാർബറിൽ സുരക്ഷിതമായി കൊണ്ട് വന്നു. ഫിഷറീസ് സ്റ്റേഷൻ തോട്ടപ്പള്ളി, കോസ്റ്റൽ പോലീസ് തോട്ടപ്പള്ളി, കോസ്റ്റൽ പോലീസ് അർത്തുങ്കൽ എന്നിവർ രക്ഷാപ്രവർത്തനത്തിന് പങ്കെടുത്തു.
ഫിഷറീസ് റെസ്ക്യൂ ബോട്ടിൽ സീ റെസ്ക്യൂ ഗാർഡുമാരായ സാലസ് , ജോസഫ് എന്നിവരും ഫിഷറീസ് ബോട്ടിൽ ഗാർഡുമാരായ ജയൻ, ജോർജ് ഉണ്ടായിരുന്നു. തോട്ടപ്പള്ളി കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ശ്രീ വിനോദ് കെ പി യുടെ നിർദേശ പ്രകാരം കോസ്റ്റൽ പോലീസ് ബോട്ടിൽ സബ് ഇൻസ്പെക്ടർ ഷൈബു, സി.പി.ഓ വിനീഷ്, ഡ്രൈവർ സുനിൽ സ്രാങ്ക് വിഷ്ണു, വാർഡൻ വിനു ബാബു ഉണ്ടായിരുന്നു. ഫിഷറീസ് വകുപ്പിന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ശ്രീ . രമേശ് ശശിധരൻ, അസിസ്റ്റന്റ് ഡയറക്ടർ മിലി ഗോപിനാഥ്, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ . സാജൻ, ഫിഷറീസ് ഓഫീസർ സൈറസ്, ആസിഫ് ; മറൈൻ എൻഫോഴ്സ്മെന്റ് സി പി ഓ ഹരികുമാർ, എസ് ആർ എസ് ബാസ്റ്റിൻ, ജോൺ ജോബ്, അർത്തുങ്കൽ കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ST ബിജു സബ് ഇൻസ്പെക്ടർ മിറാഷ് ജോൺ, ബീറ്റ് ഓഫീസറ ൻ മാരായ അൻസാർ വി എ ച്ച് സുനീഷ്, ശ്രീദേവി എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
