SDPI ദേശീയ പ്രസിഡന്റ് എംകെ ഫൈസി അറസ്റ്റിൽ

ബെംഗളൂരു: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ് ഡിപി ഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെ ED അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച രാത്രി ബെംഗളൂരുവിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലകൾ തകർക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.