എസ്ഡിപിഐ നേതാവ് കെഎസ് ഷാൻ വധക്കേസ്; പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം

0
shan

ദില്ലി:  ആലപ്പുഴയിലെ എസ്ഡിപിഐ നേതാവായിരുന്ന കെഎസ് ഷാൻ കൊലപാതക കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു . പ്രതികൾ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. വിചാരണ നടപടിയും ആയി പ്രതികൾ പൂർണ്ണമായും സഹകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

 

ഷാൻ വധക്കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകരായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കർ ദത്ത എന്നിവർ അടങ്ങിയ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യത്തിനായി നൽകിയ ഹർജികളിൽ വിശദമായ വാദം കേൾക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *