സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ രണ്ട് വിദ്യാര്‍ഥിനികള്‍ കരിമ്പുഴയിൽ മുങ്ങിമരിച്ചു.
നിലമ്പൂര്‍: സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ രണ്ട് വിദ്യാര്‍ഥിനികള്‍ സമീപത്തെ കരിമ്പുഴയില്‍ മുങ്ങിമരിച്ചു.പുത്തനത്താണി ചെല്ലൂര്‍ കുന്നത്ത് പീടിയേക്കല്‍ കെ.പി. മുസ്തഫയുടെയും ആയിഷയുടെയും മകള്‍ ഫാത്തിമ മൊഹ്‌സിന (11), കുറുങ്കാട് കന്‍മനം പുത്തന്‍ വളപ്പില്‍ അബ്ദുള്‍റഷീദിന്റെ മകള്‍ ആയിഷ റിദ (14) എന്നിവരാണ് മരിച്ചത്. തിരൂര്‍ ഉപജില്ലയിലെ കല്‍പ്പകഞ്ചേരി കല്ലിങ്ങപ്പറമ്പ എം.എസ്.എം.എച്ച് .എസ്. സ്‌കൂളിലെ ഒമ്പതും ആറും ക്ലാസ്സുകളില്‍ പഠിക്കുന്നവരാണ് മരിച്ച വിദ്യാര്‍ഥിനികള്‍.