കായികമേളയിൽ പ്രതിഷേധിച്ച സ്‌കൂളുകൾക്ക് വിലക്ക്

0

 

തിരുവനന്തപുരം: മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിനും കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിനും ഒരുവർഷത്തേയ്ക്ക് കായിക മത്സരങ്ങളിൽ വിലയ്ക്ക് . കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനവേദിയിൽ അത്‍ലറ്റിക്സിൽ സ്പോർട്സ് സ്കൂളുകളെ സ്കൂൾ കിരീടത്തിന് പരിഗണിച്ചതിൽ ഈ രണ്ടു സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കാളും പ്രതിഷേധം ഉയർത്തിയിരുന്നു .

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വേദിയിലിരിക്കെയാണ് പ്രതിഷേധം ഉണ്ടായത്. പ്രതിഷേധക്കാർ മന്ത്രിയെ തടയാൻ ശ്രമിച്ചതോടെ മന്ത്രിയെ ഉടൻതന്നെ വേദിയിൽനിന്ന് മാറ്റുകയായിരുന്നു .

കായികവകുപ്പിലെ ഉന്നതതല സമിതി നടത്തിയ അന്യേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒരുവർഷത്തേയ്ക്കു വിലക്കേർപ്പെടുത്തിയിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *