കാലിക്കറ്റ് സർവകലാശാലാ സ്കൂള്‍ ഓഫ് ഡ്രാമയിലെ ഇന്റഗ്രേറ്റഡ് എംടിഎ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു

0

ഈ അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സർവകലാശാലാ സ്കൂള്‍ ഓഫ് ഡ്രാമയിലെ ഇന്റഗ്രേറ്റഡ് എംടിഎ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബിരുദവും ബിരുദാനന്തര ബിരുദവും സംയോജിതമായി നൽകുന്ന ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമാണ് എംടിഎ. പ്ലസ്ടു / തത്തുല്ല്യ യോഗ്യതയുള്ളവര്‍ക്ക് സെപ്റ്റംബർ 23 വരെ ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കാനവസരം.

അപേക്ഷാ ക്രമം

ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷക്രമത്തിൻ്റെ അവസാനമാണ് രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കേണ്ടത്. ജനറല്‍ വിഭാഗത്തിന് 610/- രൂപയാണ്, അപേക്ഷാഫിസ് എന്നാൽ സംവരണ വിഭാഗങ്ങളിൽ പെടുന്നവർ (എസ്.സി. /എസ്.ടി. വിഭാഗക്കാർ) 270/- രൂപ, അപേക്ഷാ ഫീസിനത്തിൽ ഒടുക്കിയാൽ മതി. അപേക്ഷയുടെ പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ നടപടിക്രമം പൂർണമാക്കുകയുള്ളൂ.

തിരഞ്ഞെടുപ്പ്

അഭിരുചി പരീക്ഷ (Calicut University Common Admission Test: CUCAT 2024-2025), അഭിമുഖം, ശില്പശാല, പ്ലസ്‌ടുവിന് ലഭിച്ച മാര്‍ക്ക് എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും, തെരഞ്ഞെടുപ്പിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. അഭിരുചി പരീക്ഷയുടെ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി തുടങ്ങിയ യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *