ജാലകം 2024 : സ്കൂൾ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി
- സ്കൂൾ ഫിലിംഫെസ്റ്റ് സംസ്ഥാനത്ത് ആദ്യമായി ജോൺ എഫ് കെന്നഡിയിൽ
കൊല്ലം : ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഫിലിം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജാലകം 2024 എന്ന പേരിൽ കുട്ടികളുടെ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ആത്മഹത്യാ പ്രവണതയ്ക്കെതിരെയും ഉത്തരവാദിക്ക വിദ്യാഭ്യാസത്തിനുള്ള ബോധനത്തിനുമായാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. മുൻപ് അക്കാദമിക വർഷത്തിൻ്റെ ഭാഗമായി സ്കുളുകളിൽ ഫിലിം പ്രദർശനങ്ങൾ നടന്നിരുന്നു. കെന്നഡി സ്കൂളിലെ കുട്ടികൾ ആത്മഹത്യ പ്രവണതയ്ക്കെതിരെ തയ്യാറാക്കിയ തോൽക്കരുത് എന്ന ഷോർട്ട് ഫിലിം സുധീഷ് ശിവശങ്കരൻ്റെ ദ സ്റ്റുഡൻ്റ്. ഈജിപ്ഷ്യൻ ഷോർട്ട് ഫിലിം ദ പെയർ എന്നി വ്യത്യസ്തമായ മൂന്ന് ഷോർട്ട് ഫിലിമുകളാണ് പ്രദർശിപ്പിച്ചത്. മാനേജർ മായാ ശ്രീകുമാർ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ പ്രദർശിപ്പിച്ച ഷോർട്ട് ഫിലിമുകളെ പറ്റി കുട്ടികളോട് വർത്തമാനം പറഞ്ഞു. കുട്ടികൾ ഏറെ സന്തോഷത്തോടെയാണ് ഷോർട്ട് ഫിലിമുകൾ കണ്ടത്. വരുന്ന ആഴ്ചകളിലും ഐ ആം കലാം, 12 th ഫെയിൽ തുടങ്ങിയ സിനിമകൾ ആണ് പ്രദർശിപ്പിക്കുന്നത്. അഡ്മിനിസ്ട്രേറ്റർ ഗംഗാറാം കണ്ണമ്പള്ളി, മീര സിറിൾ കോ – ഓർഡിനേറ്റർ സുധീർ ഗുരുകുലം, സിനോ പി ബാബു ,ശ്യാം കുമാർ , ഹാഫിസ് വെട്ടത്തേരിൽ, ശ്രീരാഗ് പതാരം, ഷിഹാസ് , അൻസർ, അക്ഷയ്, കുര്യൻ എ വൈദ്യൻ, സഹിൽ, അനന്ത കൃഷ്ണൻ, പ്രീത, ആര്യ, ഷമീന തുടങ്ങിയവർ നേതൃത്വം നൽകി.