വിദ്യാർത്ഥികളുടെ പ്രവൃത്തി സമയം 2024 മാർച്ച് 5 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ
മസ്‌കറ്റ്: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മസ്‌കത്ത് ഗവർണറേറ്റിലെ പൊതു-സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രവൃത്തി സമയം 2024 മാർച്ച് 5 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ ആയിരിക്കും.
ഗവർണറേറ്റിലെ സായാഹ്ന ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് മസ്കത്ത് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ന്യൂനമർദത്തെ തുടർന്ന് മാർച്ച് 5 ന് നോർത്ത് അൽ ബത്തിന, അൽ ബുറൈമി, അൽ ദാഹിറ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയം ക്ലാസുകൾ നിർത്തിവച്ചു.