സ്കൂൾ ബസ്സ് ശരീരത്തിലൂടെ കയറി സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം മടവൂരില്‍ സ്കൂള്‍ ബസ് ദേഹത്തേക്ക് കയറി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവ.എല്‍പിഎസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നില്‍വെച്ചായിരുന്നു അപകടം.മണികണ്ഠൻ ശരണ്യ ദമ്പതികളുടെ മകളാണ്.
ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥിനി കാല് വഴുതി വീഴുകയായിരുന്നു. ഈ സമയം ബസിന്റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.