സ്കൂൾ കലോത്സവത്തിൽ പുതുതായി 5 നൃത്ത രൂപങ്ങൾ കൂടി; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

0

തിരുവനന്തപുരം ∙  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുതായി 5 ഗോത്ര നൃത്ത രൂപങ്ങൾ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. മംഗലംകളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നീ 5 കലാരൂപങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്. ഈ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തി സ്കൂൾതലം മുതലുള്ള കലോത്സവം നടത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്. 202425 അധ്യായന വർഷത്തെ സ്‌കൂൾ കലോത്സവം 2025 ജനുവരി ആദ്യ വാരം തിരുവനന്തപുരത്താകും നടക്കുക.നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷനൽ അച്ചീവ്മെന്റ് എക്സാം ഡിസംബർ നാലിന് നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റിയത്. സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 15നകവും ഉപജില്ലാതല മത്സരങ്ങൾ നവംബർ 10നകവും ജില്ലാതല മത്സരങ്ങൾ ഡിസംബർ 3നകവും പൂർത്തിയാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *