ഒബിസി വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കാനുള്ള സ്കോളർഷിപ്പുകൾ

0

തിരുവനന്തപുരം: ഒ.ബി.സി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ ഉന്നതപഠനം നടത്താന്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് . ഉന്നതപഠനനിലവാരം പുലര്‍ത്തുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.

പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരമാണ് സ്‌കോളര്‍ഷിപ്പ്. മെഡിക്കല്‍./എഞ്ചിനീയറിങ് /പ്യൂവര്‍ സയന്‍സ്, അഗ്രികള്‍ച്ചര്‍/ സോഷ്യല്‍ സയന്‍സ്/ നിയമം/ മാനേജ്മന്റ് എന്നീ വിഷയങ്ങളില്‍ ഉപരിപഠനം (PG / Ph.D ) നടത്തുന്നതിനാണ് അവസരം. താത്പര്യമുള്ളവര്‍ക്ക് www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കാം.. അപേക്ഷിക്കേണ്ട അവസാന തീയതി- 20.09.2024

Spread the love

Leave a Reply

Your email address will not be published. Required fields are marked *