തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

0
SUPREME COURT

ന്യൂഡല്‍ഹി: ജൂണ്‍ 24 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), എന്‍ജിഒകള്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരാണ് ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്.

72.4 ദശലക്ഷം വോട്ടര്‍മാരില്‍ 99.5 ശതമാനം വോട്ടര്‍മാരും അവരുടെ രേഖകള്‍ സമര്‍പ്പിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.പേര് നീക്കം ചെയ്യുന്നതിനായി 2 ലക്ഷം അപേക്ഷകളും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി 33,326 അപേക്ഷകളും കമ്മീഷന് ലഭിച്ചിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാതെ വന്ന വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് കോടതി നേരത്തെ കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *