സൗദി രാജാവിന്റെ മകൾ ബസ്സ രാജകുമാരി അന്തരിച്ചു

റിയാദ്: സൗദി രാജാവിന്റെ പുത്രി ബസ്സ രാജകുമാരി അന്തരിച്ചതായി സൗദി റോയൽ കോർട്ടാണ് അറിയിച്ചത്. നാളെ വൈകിട്ട് അസർ നമസ്കാരത്തിന് ശേഷം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല ജുമാ മസ്ജിദിൽ വെച്ച് രാജകുമാരിയുടെ മയ്യിത്ത് ഖബറടക്കും.
അതേപോലെ,അബ്ദുല്ല ബിൻ സൗദ് ബിൻ സഅദ് അൽ അവ്വൽ അൽ സൗദ് രാജകുമാരന്റെ മാതാവും അന്തരിച്ചതായി റോയൽ കോർട്ട് അറിയിച്ചു. ഇവരുടെ ഭൗതിക ശരീരം മക്കയിലെ ഹറമിൽ നമസ്കാരാനന്തരം കബറടക്കി.