സൗദി അറേബ്യ പ്രതിവർഷം ഉത്പാദിപ്പിക്കുന്നത് 89.5 ടൺ മാമ്പഴം

0

ജിദ്ദ : സൗദി അറേബ്യ പ്രതിവർഷം 89.5 ടൺ മാമ്പഴം ഉത്പാദിപ്പിക്കുന്നു. മാമ്പഴത്തിന്റെ കാര്യത്തിൽ സൗദി അറേബ്യ 68% സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു. കാർഷിക ഉൽപന്നങ്ങളെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുന്നതിനും സീസണൽ പഴങ്ങൾക്കായുള്ള വിവിധ ഓപ്ഷനുകളെക്കുറിച്ചുള്ള അവബോധം വർധിപിക്കുന്നതിനും വിപണന സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി ആരംഭിച്ച “ഹാർവെസ്റ്റ് സീസൺ ക്യാംപെയ്ന്റെ ഭാഗമായണിതെന്നും മന്ത്രാലയം വിശദീകരിച്ചു. മക്ക മേഖല (17,915) ടൺ ഉൽപാദനം, മദീന മേഖല (4,505), അസീർ മേഖല 2,845 ടൺ, തബൂക്ക് മേഖല (2,575) ടൺ, അൽ-ബഹ (912) ടൺ, നജ്‌റാൻ (347) ടൺ, കിഴക്കൻ പ്രവിശ്യ (198) ടൺ, റിയാദ് (117) ടൺ, ഖാസിം (117) ടൺ എന്നിങ്ങനെയാണ് ഉത്പാദനം.

സൗദി അറേബ്യയിൽ ഉയർന്ന സാമ്പത്തിക വരുമാനമുള്ള ഉഷ്ണമേഖലാ വിളയാണ് മാങ്ങയെന്നും അതിന്റെ ഉൽപാദന സീസൺ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ നീളുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇരുപതിലധികം വ്യത്യസ്ത തരം മാമ്പഴങ്ങൾ സൗദി അറേബ്യ ഉത്പാദിപ്പിക്കുന്നുണ്ട്. മാമ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് മന്ത്രായലം ചൂണ്ടിക്കാട്ടി. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്, കൂടാതെ ദഹന ആരോഗ്യവും ഹൃദയാരോഗ്യവും വർധിപ്പിക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും ചിലതരം കാൻസറുകളുടെ സാധ്യത കുറയ്ക്കാനും വിളർച്ച കുറയ്ക്കാനും ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും മാമ്പഴങ്ങൾ ഗുണം ചെയ്യും.

പ്രാദേശിക ഉൽപന്നങ്ങളുടെ ഉൽപാദനവും ഉപയോഗവും വർധിപ്പിക്കുക, അവയുടെ ഗുണനിലവാരവും സുരക്ഷാ നിലവാരവും ഉയർത്തുക, കാർഷിക ഉൽപന്നങ്ങളെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുക, സീസണൽ പഴങ്ങളുടെ വിവിധ ഓപ്ഷനുകളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്നിവ മന്ത്രാലയത്തിന്റെ നയത്തിൽ ഉൾപ്പെടുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *