ഖത്തറിൽ ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ ശനിയാഴ്ച

0

ദോഹ: ഖത്തറിൽ ചൂട് കനക്കുന്നതിനിടെ ഈ വർഷത്തെ വേനൽക്കാലത്തെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും ജൂൺ 21ന് ശനിയാഴ്ച ആയിരിക്കുമെന്ന്  ഖത്തർ കലണ്ടർ ഹൗസിന്റെ(ക്യു.സി.എച്ച്) അറിയിപ്പ് . വടക്കൻ അർധഗോളത്തിൽ ഉത്തരായനാന്തവും അതേ ദിവസം തന്നെ തെക്കൻ അർധഗോളത്തിൽ ദക്ഷിണായനാന്തവും സംഭവിക്കുന്നതിനെ തുടർന്നാണ് പകലിന് ദൈർഘ്യവും രാത്രിയുടെ നീളം കുറയുന്നതിനും കാരണമെന്നാണ് വിലയിരുത്തൽ.

 

ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 5:42 ന് വടക്കൻ അർദ്ധഗോളത്തിലെ ഉത്തരായനരേഖയിൽ സൂര്യൻ നേരിട്ട് ഭൂമിയോട് ലംബമായിരിക്കും. ഖത്തർ ഉൾപ്പെടുന്ന വടക്കൻ അർദ്ധഗോളത്തിൽ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും കുറഞ്ഞ രാത്രിയും അനുഭവപ്പെടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *