സതീശനും ഷാഫിയും പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നു: പാലക്കാട്ട് മത്സരിക്കുമെന്ന് എ.കെ.ഷാനിബ്

0

പാലക്കാട്∙  ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ്. വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവിന് ധാർഷ്ട്യമാണെന്ന് ഷാനിബ് ആരോപിച്ചു. പക്വതയില്ലാത്ത നേതാവാണ് സതീശൻ. വി.ഡി.സതീശനും ഷാഫി പറമ്പിലും പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. നാലു വർഷമായി താൻ പാർട്ടിയുടെ ഭാഗമല്ലെന്ന് വി.ഡി.സതീശൻ പറയുന്നത് കള്ളമാണ്. ബിജെപിയെ സഹായിക്കാനാണ് സതീശന്റെ ശ്രമമെന്നും പാർട്ടി പ്രവർത്തകരുടെ വാക്കു കേൾക്കുന്നില്ലെന്നും ഷാനിബ് ആരോപിച്ചു. പാർട്ടിക്കുള്ളിലെ പ്രാണികൾക്കും പുഴുക്കൾക്കുമായി പോരാടും. മറ്റ് പാർട്ടികളുമായി ചർച്ച നടത്തിയിട്ടില്ലെന്നും ഷാനിബ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *