മോദിയുടെ ഗ്യാരണ്ടി, ഒന്നും നടക്കില്ലെന്ന ഗ്യാരണ്ടിയെന്ന് ശശി തരൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഗ്യാരണ്ടി’ ഒന്നും നടക്കില്ലെന്ന ഗ്യാരണ്ടിയാണെന്ന് ശശി തരൂര്‍ എംപി. കേരള വികസനത്തിന് ബിജെപി ഒന്നും സംഭാവന ചെയ്തിട്ടില്ലന്നും, മോദിയുടെ ഗ്യാരണ്ടി പ്രസംഗത്തിൽ കേരളം വീഴില്ലെന്നും ശശി തരൂര്‍. സമ്പന്നർക്ക് മോദിയുടെ ഗ്യാരണ്ടി ഉണ്ടായിട്ടുണ്ട്, സാധാരണക്കാർക്ക് അത് ഉണ്ടായിട്ടില്ല, ഒരു വികസനവും തരാത്തവരെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക, പൗരത്വനിയമ ഭേദഗതി ബില്ലിലെ നിലപാട് തുടരും, വിഷയം തെരഞ്ഞെടുപ്പിൽ സജീവ ചര്‍ച്ചയാകുമെന്നും ശശി തരൂര്‍.ബിജെപിക്ക് ഇരട്ട ആക്കം കിട്ടണമെങ്കിൽ രണ്ട് തവണ പൂജ്യം എഴുത്തണമെന്നും തരൂർ പരിഹസിച്ചു.
തുടർന്ന് ഇടത് പക്ഷം പാർലമെന്റിൽ എത്തുന്നത് വേസ്റ്റ് ആണെന്നും അദ്ദേഹം പറഞ്ഞു.