ശരത് ലാൽ കൃപേഷ് രക്തസാക്ഷിത്വ ദിനം ആചരണം

കരുനാഗപ്പള്ളി : സി പി എം രക്തദാഹികളുടെ കൂട്ടമായി അധപതിച്ചുവെന്ന് അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി നാഥ്.യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് ശരത്ത്ലാൽ കൃപേഷ് സ്മൃതിമണ്ഡപത്തിൽ നടന്ന രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. അസംബ്ലി പ്രസിഡന്റ് ആർ എസ് കിരൺ അധ്യക്ഷത വഹിച്ചു
വൈസ് പ്രസിഡന്റ് കെ എൻ നൗഫൽ സ്വാഗതം ആശംസിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിമാരായ ഇർഷാദ് ബഷീർ,അസ്‌ലം ആദിനാട് ജില്ലാ സെക്രട്ടറി ബിപിൻ രാജ്,നഗരസഭാ കൗൺസിലർമാരായ സിംലാൽ,എം എസ് ഷിബു,കോൺഗ്രസ് നേതാക്കളായ ബിനോയ് കരിമ്പാലിൽ, രാധാമണി ഷാജി,അനില ബോബൻ,മുനമ്പത്ത് വാഹിദ്, ഫഹദ് തറയിൽ, യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റമാരായ അൽത്താഫ് ഹുസൈൻ,ഷെയിൻ റെയ്നോൾഡ്,മുഹമ്മദ് അൻഷാദ്,കെ എസ് യു ജില്ലാ സെക്രട്ടറി നിഷാദ് കല്ലേലിഭാഗം, യൂത്ത്കോൺഗ്രസ് നേതാക്കളായ എം. മുകേഷ്,വിനീത,ശ്രീശബരി,ബിതു തയ്യിൽ,ഷാഫി പള്ളിമുക്ക്,അഖിൽദാസ് ക്ലാപന,ഇർഷാദ് അഷറഫ്,ഷാൻ മുല്ലവീട്ടിൽ,അനിൽ, രഞ്ജിത് ഗോപാലൻ,നിയാസ് ചേമത്തറ,ഷമീർ കുരീ ത്തറയിൽ,മഹേഷ്,ആഷിഖ് കോൺഗ്രസ് നേതാക്കളായ രവി, തങ്കപ്പൻ എന്നിവർ സംസാരിച്ചു