‘സരിൻ വിവരക്കേടും ബുദ്ധിയില്ലായ്മയും മാത്രമേ പറയൂ; പാലക്കാട്ട് ഒരു പ്രാണി പോയ നഷ്ടം മാത്രം’

0

 

വയനാട് ∙ സരിനു ബുദ്ധിയും വിവരവും ഉണ്ടെന്നും പക്ഷേ വിവരക്കേടും ബുദ്ധിയില്ലായ്മയും മാത്രമേ പറയൂവെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സരിന് ജൻമദോഷമാണെന്നും പാലക്കാട്ട് ഒരു പ്രാണി പോയ നഷ്ടം പോലും കോൺഗ്രസിന് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ യുഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫ് കോട്ടയിൽ ആരെങ്കിലും ജയിക്കാമെന്നു കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിക്ക് 2019ൽ കിട്ടിയ വിജയം വയനാട്ടിൽ ആവർത്തിക്കണം.

ഇന്നു മുതൽ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുകയാണ്. കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ പ്രതീക്ഷയോടെ നോക്കുകയാണ്.പിണറായിയുടെ മണ്ഡലത്തിൽ പോലും തനിക്കു ഭൂരിപക്ഷം കിട്ടി. അതിൽ സിപിഎം വോട്ടുകളുമുണ്ടായിരുന്നു. കേരളത്തിലെ ജനങ്ങൾ നികൃഷ്ടജീവിയായി മുഖ്യമന്ത്രിയെ കാണുന്നത് ചരിത്രത്തിൽ ആദ്യമാണ്. യുഡിഎഫ് – ബിജെപി ഡീൽ എന്നു പറയാൻ സിപിഎമ്മിന് നാണമില്ലേ എന്നാണ് ചോദിക്കാനുള്ളത്. പിണറായി ജയിലിൽ പോകാതിരിക്കുന്നത് ഇവര്‍ തമ്മിലുള്ള ധാരണ കാരണമാണ്. സിപിഎമ്മിനും ബിജെപിക്കുമാണ് പരസ്പരം കടപ്പാട് ഉള്ളത്. കെ.സുരേന്ദ്രന് സിപിഎം സംരക്ഷണം ഒരുക്കുകയാണെന്നും കെ.സുധാകരൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *