സാരിയിൽ സുന്ദരിയായി നടി മമിത ബൈജുവിന്റെ ഫോട്ടോ ഷൂട്ട്
ചുരുക്കം ചില സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മമിത ബൈജു. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ വേഷം ഇട്ടിട്ടുള്ളൂ എങ്കിലും എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. സഹ താരമായി എത്തിയ താരം വളരെ പെട്ടെന്നാണ് നായിക വേഷത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
താരത്തിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘പ്രേമലു’ എന്ന ചിത്രം കേരളത്തിന് അകത്തും പുറത്തും ഒരു പോലെ മമിതയെ പ്രശസ്തയാക്കി. സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഗുജറാത്തിലെ ഗാത്രി വിഭാഗത്തിൽപ്പെട്ടവർ നിർമ്മിക്കുന്ന ബന്ധാനി സാരിയിലുള്ള ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ചുവന്ന നിറത്തിലുള്ള സാരിക്ക് വെള്ള നിറത്തിലുള്ള ഫുൾ സ്ലീവ് ബ്ലൗസ് ആണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. തലയിൽ മുല്ലപ്പൂവും സിൽവർ നിറത്തിലുള്ള കമ്മലും മാത്രമാണ് ആക്സസറീസ് യൂസ് ചെയ്തിരിക്കുന്നത്.
ഫാഷൻ ലോകത്ത് വൈവിധ്യമാർന്ന നിറങ്ങളും ആകർഷകമായ പാറ്റേണുകളും കൊണ്ട് സമ്പന്നമായ ബന്ധാനി സാരി ധരിച്ച താരത്തിന്റെ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. സുന്ദരിയായിരിക്കുന്നു എന്നും ദേവതയെ പോലെയുണ്ട് എന്നും തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്