ശാന്തന്റെ മൃതദേഹം ശേഷം ശ്രീലങ്കയിലേക്ക് കൊണ്ടുപോകും
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ എം.ടി. ശാന്തൻ ശ്രീലങ്കയിലേക്ക് പോകാനിരിക്കെ അന്തരിച്ച ശാന്തന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം ശ്രീലങ്കയിലേക്ക് കൊണ്ടുപോകും. ഗുരുതരമായ കരൾ രോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിക്കുകയാണ് ഇന്ന് രാവിലെ മരണപ്പെട്ടത്
പ്രായമായ അമ്മയെ കാണുന്നതിനായി എത്രയും പെട്ടെന്ന് ശ്രീലങ്കയിലേക്ക് തിരിച്ചുപോകാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് ഇരു സർക്കാരുകൾക്കും ശാന്തൻ അപേക്ഷ നൽകിയിരുന്നു. ശാന്തൻ എന്ന സ്വതന്ത്രരാജയ്ക്ക് ശ്രീലങ്കയിലേക്ക് മടങ്ങിപ്പോകാൻ കേന്ദ്രസർക്കാർ എക്സിറ്റ് പെർമിറ്റ് അനുവദിച്ചിരുന്നു. സന്തന്റെ യാത്രാ രേഖകൾ ശ്രീലങ്ക സർക്കാരും നേരത്തേ കൈമാറിയിരുന്നു.