ബോംബെ കേരളീയ സമാജത്തിൽ സംസ്കൃതോത്സവം നടന്നു

മുംബൈ: വിശ്വസംസ്കൃത ദിനത്തിൻ്റെ ഭാഗമായി ബോംബെ കേരളീയ സമാജം സംസ്കൃതോത്സവം സംഘടിപ്പിച്ചു. പ്രമുഖ സംസ്കൃത പണ്ഡിതരായ നാരായണൻ കുട്ടി വാര്യർ, ഡോ: സുരേന്ദ്രൻ നമ്പ്യാർ, ഡോ: എ.എസ്. പ്രസാദ് , ജഗദീഷ് ടക്കർ, കുമാരസ്വാമി എന്നിവർ സംസ്കൃതത്തിൻ്റെ പ്രസക്തിയെ പറ്റി സംസാരിച്ചു. സംസ്കൃത ഭാഷയിലും പ്രഭാഷണം ഉണ്ടായിരുന്നു.
പ്രമുഖ സംസ്കൃതാചാര്യന്മാർ നിലവിളക്ക് കൊളുത്തി ആരംഭിച്ച ഉദ്ഘാടനച്ചടങ്ങൽ സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതവും ജോ : സെക്രട്ടറി ടി.എ.ശശി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ.ദേവദാസ് , ട്രഷറർ എം.വി.രവി , മുൻ സെക്രട്ടറി പ്രേമരാജൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.
മുംബയ് ചിന്മയ മിഷൻ്റെ ആഭിമുഖ്യത്തിൽ ഗീതാപാരായണവും മുംബയിലെ സംസ്കൃതജ്ഞർ പങ്കെടുത്ത അക്ഷരശ്ലോക സദസ്സുമരങ്ങേറി. ഗീതാപാരായണത്തിലും അക്ഷര ശ്ലോകത്തിലും പങ്കെടുത്തവർക്കുള്ള സമ്മാനം സ്പോൺസർ ചെയ്തത് നാഗാർജുന ആയുർവേദ ഗ്രൂപ്പ് ആണ്. സംസ്കൃത പോഷണം ലക്ഷ്യം വെച്ചുള്ള പരിപാടികൾ തുടർന്നും സമാജം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.