സന്‍സദ് മഹാരത്‌ന പുരസ്‌കാരം.എൻ.കെ.പ്രേമചന്ദ്രൻ.എം.പി.ക്ക്
ന്യൂഡൽഹി: എ.പി.ജെ. അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സന്‍സദ് ഫൗണ്ടേഷൻ പുരസ്‌കാരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.ക്ക്. ഇന്ന് രാവിലെ 10.30-ന് ന്യൂഡല്‍ഹി ന്യൂ മഹാരാഷ്ട്രാസദനില്‍ ചേരുന്ന സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കും. ദേശീയ പിന്നാക്കവിഭാഗം കമ്മിഷന്‍ ചെയര്‍മാന്‍ ഹന്‍സ്രാജ് ജി. അഹിര്‍ മുഖ്യാതിഥിയാകും.
അഞ്ചുവര്‍ഷത്തില്‍ ഒരിക്കലാണ് പുരസ്‌കാരം നല്‍കുന്നത്. പാര്‍ലമെന്റംഗങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ സ്ഥിതിവിവരപ്പട്ടികയുടെയും മികവിന്റെയും അടിസ്ഥാനത്തിലാണിത്.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍. നൂറുള്ള ചെയര്‍മാനായ കമ്മിറ്റിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്.