സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പർ: സിംബാബ്വെ പര്യടനത്തിനുള്ള ടീമായി
മുംബൈ: ജൂലൈയിൽ ആരംഭിക്കുന്ന സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലാണ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 15 അംഗ ടീമിനെയാണ് തെരഞ്ഞെടുത്തത്.
രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ് അടക്കമുള്ള ലോകകപ്പ് ടീമിലെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി പകരം യുവ ടീമിനെയാണ് ഇന്ത്യ സിംബാബ്വെ പര്യടനത്തിനയക്കുക. യശസ്വി ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിയാന്‍ പരാഗ് ബാറ്റിംഗ് നിരയിലുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷന് അവസരം ലഭിച്ചില്ല പകരം ധ്രുവ് ജുറേൽ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലുണ്ട്