ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരക്കുള്ള ടീമിൽ സഞ്ജു സാംസൺ ഇടം നേടി
മുംബൈ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ച് ട്വന്റി 20 മത്സരങ്ങൾക്കുള്ള ടീമിൽ സഞ്ജു സാംസൺ ഇടം നേടി. ടീമിൽ വൈസ് ക്യാപ്റ്റൻമാൻ ഗില്ലും തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ കളിക്കുകയുള്ളൂ. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ സഞ്ജുവിന് പുറമേ ജിതേഷ് ശർമയും വിക്കറ്റ് കീപ്പറായി എത്തിയിട്ടുണ്ട്. ഏഷ്യാകപ്പിനിടെ പരിക്കേറ്റ ഹാർദികും ടീമിലുണ്ട്. നിതീഷ് കുമാർ, കെ എൽ രാഹുൽ, ഋഷഭ് പന്ത്, യശസ്വി ജയ്സ്വാൾ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ആദ്യ മത്സരം ഡിസംബർ 9ന് കട്ടക്കിൽ നടക്കും.
