സാന്ദ്രാതോമസിനെ പുറത്താക്കി
സിനിമാ നിർമാതാക്കളുടെ സംഘടനയിൽ നിന്ന് സാന്ദ്രാതോമസിനെ പുറത്താക്കി
സിനിമാ നിര്‍മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചാണ് നടപടി. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടി സംഘടനയ്‌ക്കെതിരേ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിശദീകരണം ചോദിച്ചിരുന്നു .
വിശദീകരണം തൃപ്തികരമല്ല എന്ന് കണ്ടതിനെ തുടര്‍ന്ന് സംഘടന കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഇതും തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയിരിക്കുന്നത്.
സക്കറിയയുടെ ഗർഭണികൾ ,ഫിലിപ്‌സും മങ്കി പേനയും ,പെരുച്ചാഴി,ആട് , , അടി കപ്യാരെ കൂട്ടമണി,ആകാശവാണി തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ് . നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്