സന്ദീപ് വാര്യര്‍ പാണക്കാടെത്തി: സ്വാഗതം ചെയ്ത് ലീഗ് നേതാക്കള്‍
മലപ്പുറം: ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിന്റെ കൈപിടിച്ചതിന് പിന്നാലെ പാണക്കാടെത്തി സന്ദീപ് വാര്യര്‍. നിറഞ്ഞ പുഞ്ചിരിയോടെ ഹസ്തദാനം ചെയ്തായിരുന്നു കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും സന്ദീപ് വാര്യരെ സ്വാഗതം ചെയ്തത്. സാദിഖലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് പുറമെ എംഎല്‍എമാരായ എം ഷംസുദ്ദൂന്‍. നജീബ് കാന്തപുരം, യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്, ലീഗിന്റെ രാജ്യസഭ എംപി ഹാരിസ് ബീരാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്.
ബിജെപിയുടെ ഭാഗമായിരുന്നപ്പോൾ കുഞ്ഞാലിക്കുട്ടിക്കും സാദിഖലി ശിഹാബ് തങ്ങള്‍ക്കുമെതിരെ രൂകഷ വിമര്‍ശനമാണ് സന്ദീപ് വാര്യര്‍ ഉന്നയിച്ചിട്ടുള്ളത്. ബിജെപി നേതാവായിരുന്ന സമയത്ത് അദ്ദേഹത്തിന് ലീഗിനെതിരെ സംസാരിക്കേണ്ടി വന്നിട്ടുണ്ട്, എന്നാല്‍ അതെല്ലാം വ്യത്യസ്ത ചേരികളില്‍ നില്‍ക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നം മാത്രമാണെന്ന് ലീഗ് നേതാവ് പി പി അഷ്‌റഫ് അലി പറഞ്ഞു. കോണ്‍ഗ്രസുമായി കൈകോര്‍ത്തതോടെ വെറുപ്പിന്റെ ഫാക്ടറിയില്‍ നിന്നും സ്‌നേഹത്തിന്റെ കമ്പോളത്തിലേക്ക് വരികയാണെന്നാണ് അദ്ദേഹം പറഞ്ഞത്. അത് വലിയ സന്ദേശമാണ്. രാഹുല്‍ ഗാന്ധിയുടെ സന്ദേശം ബിജെപി നേതാക്കളെ ഉള്‍പ്പെടെ സ്വാധീനിച്ചു എന്നതിന്റെ ഉദാഹരണമാണെന്നും പി പി അഷ്‌റഫ അലി പറഞ്ഞു.