മുറിച്ചു കടത്തിയ ചന്ദനമരവുമായി രണ്ട് പേർ അറസ്റ്റിൽ
മലപ്പുറം: മങ്കട കുമാരഗിരി സർക്കാർ വനത്തിൽ നിന്ന് മുറിച്ചു കടത്തിയ 30 കിലോ ചന്ദന മരവുമായി രണ്ട് പേർ അറസ്റ്റിൽ.മങ്കട സ്വദേശികളായ കറുത്തേടത്ത് നൗഷാദ്, വാളക്കാടൻ ഷൗകത്തലി എന്നിവരാണ് അറസ്റ്റിലായത്.ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പിഎൻ സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.വനമേഖലയിൽ നിന്ന് ദിവസങ്ങളായി മരം മുറിച്ചു കടത്തുന്നു എന്ന് വനം വകുപ്പിന് രഹസ്യ വിവരം ഉണ്ടായിരുന്നു. തുടർന്ന് ഒരാഴ്ചയിലേറെ നീണ്ട നിരീക്ഷണത്തിന് ഒടുവിലാണ് പ്രതികൾ വലയിലായത്