കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു
കൊല്ലം : കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് ഇന്ന് വൈകിട്ട് 06:35 നു ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. തണ്ടാശ്ശേരിൽ സുനീറബീബിയാണ് മരിച്ചത്. കരുനാഗപ്പള്ളിയിൽ നിന്നും ശാസ്താംകോട്ട ഭാഗത്തേക്ക് പോയ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഭർത്താവിന് ഒപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.
സുനിറയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരുനാഗപ്പള്ളി കേരള ഫീഡ്സിലെ താത്കാലിക ജീവനക്കാരിയാണ് സുനീറ ബീവി