സംഭാൽ ഷാഹി മസ്ജിദ് സർവേ: പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നു..
ഉത്തർപ്രദേശ് : ഷാഹി ജുമാ മസ്ജിദിൽ പള്ളിയുടെ സർവേ നടത്താൻ എത്തിയ സംഘത്തെ തടഞ്ഞ മുസ്ളീം വിഭാഗക്കാരും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മുസ്‌ലിം യുവാക്കൾ കൊല്ലപ്പെട്ടു.
മസ്ജിദ് പണിയാൻ മുഗളന്മാർ ക്ഷേത്രം തകർത്തുവെന്ന ഒരു വിഭാഗത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവിനെ തുടർന്നാണ് സർവേ നടക്കുന്നത്. രണ്ടാമത്തെ സർവേ നടത്തുന്നതിനിടയിലാണ് ഹിന്ദുത്വ സംഘടനയിലെ അംഗങ്ങളും സർവ്വേ സംഘത്തോടൊപ്പം ഉണ്ടെന്നാരോപിച്ചുകൊണ്ട് നൂറുകണക്കിന് മുസ്ളീം വിശ്വാസികൾ പ്രദേശത്ത് തടിച്ചു കൂടി സംഘർഷം സൃഷ്ട്ടിച്ചതെന്നു പോലീസ് പറയുന്നു. വാഹനങ്ങളും കടകളും കത്തിക്കലും പൊലീസിന് നേരെ കല്ലേറും ആരംഭിച്ചപ്പോൾ ആൾക്കൂട്ടത്തെപിരിച്ചു വിടാൻ പോലീസ് കണ്ണീർവാതകപ്രയോഗവും ലാത്തിചാർജ്ജും ആരംഭിച്ചു.കലാപം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിനിടയിൽ പോലീസ് നടത്തിയ വെടിവെപ്പിലാണ് നവേദ്, നയീം (28), മുഹമ്മദ് ബിലാൽ അൻസാരി (25) എന്നിവർ കൊല്ലപ്പെട്ടു ,എന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു. .സ്ഥിതിഗതികൾ , നിയന്ത്രണവിധേയമായിട്ടില്ല എന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നു..