സാംഭാൽ സംഘർഷം: : മുസ്‌ലിം ലീഗ് എംപി മാരെ UPയിൽ തടഞ്ഞു.
ന്യുഡൽഹി: മൂന്നുപേർ കൊല്ലപ്പെട്ട ഉത്തർപ്രദേശ് സംഭാലിലെ സംഘര്‍ഷഭൂമി സന്ദർശിക്കാൻ പോയ മുസ്ളീം ലീഗ് എംപിമാരെ, യുപി പോലീസ് ഗാസിയാബാദിൽ തടഞ്ഞു. സംഘർഷ സ്ഥലത്ത് പോകാൻ അനുമതി നൽകിയില്ല . എംപി മാരായ ഇ.ടി.മുഹമ്മദ് ബഷീർ,അബ്ദുസമദ് സമദാനി ,വിപി .അബ്ദുൾ വഹാബ്, അഡ്വ.ഹാരിസ് ബീരാൻ,K. Navaskani എന്നിവരെയാണ് നിരോധനാജ്ഞകാരണം പോലീസ് തടഞ്ഞത്.
ലോകസഭയിൽ കഴിഞ്ഞ ദിവസം അടിയന്തര പ്രമേയത്തിന് മുസ്‌ലിം ലീഗ് എം.പിമാര്‍നോട്ടീസ് നല്‍കിയിരുന്നു. ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് കലാപത്തിന് തിരികൊളുത്തിയിരിക്കുന്നതെന്നും ഈ തീ പെട്ടെന്ന് അണച്ചില്ലെങ്കിൽ വലിയ അപകടമാകുമെന്നും മുസ്ലിംലീഗ് വ്യക്തമാക്കി.