സമരാഗ്നിയുടെ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയായി
കണ്ണൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധ യാത്രയായ സമരാഗ്നിയുടെ കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയായി. മട്ടന്നൂരിലും, കണ്ണൂരിലുമാണ് പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ചത്. കേന്ദ്രത്തിലെയും, കേരളത്തിലെയും ഫാസിസ്റ്റ് ഭരണത്തെ കുഴിച്ചുമൂടാനുള്ള മഹായുദ്ധമാണ് സമരാഗ്നിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
അണികളുടെ പങ്കാളിത്തംകൊണ്ട് സമരാഗ്നി കണ്ണൂരിലും ആവേശകരമായെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. മട്ടന്നൂരിലും, കണ്ണൂരിലും തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി പൊതുസമ്മേളനങ്ങൾ. ലോക്സഭ തെരഞ്ഞെടുപ്പിനായി സംഘടനാ സംവിധാനം കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യം. കേന്ദ്ര നയങ്ങളെ വിമർശിച്ചും സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചും പ്രചാരണം
കാസർഗോഡ് മുനിസിപ്പൽ ഹാളിൽ എൻഡോസൾഫാൻ ദുരിത ബാധിതർ ഉൾപ്പടെ സമൂഹത്തിൽ വിവിധ വിഭാഗങ്ങളുമായി കോൺഗ്രസ് നേതാക്കൾ സംവദിച്ചു. എല്ലാ ജില്ലകളിലും ജനകീയ ചർച്ച സദസുകൾ സംഘടിപ്പിക്കും. കോഴിക്കോട് ജില്ലയിലാണ് യാത്രയുടെ ഇന്നത്തെ പര്യടനം