സമം സാംസ്‌കാരികോത്സവത്തിന് കാഞ്ഞങ്ങാട് തുടക്കമായി
കാഞ്ഞങ്ങാട് : സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരികോത്സവത്തിന് വര്‍ണാഭമായ തുടക്കം. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പ്രവീണ്‍ നാരായണന്‍ പരിപാടി വിശദീകരിച്ചു. സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം എന്നിവ ലഭിച്ച നീലേശ്വരം ബ്ലോക്ക്, വലിയപറമ്പ്, ചെറുവത്തൂര്‍, ബേഡഡുക്ക, മടിക്കൈ, പനത്തടി എന്നീ പഞ്ചായത്തുകളെ ആദരിച്ചു.