ഗോപൻ സ്വാമിയുടെ സമാധി : കലക്റ്ററുടെ ഉത്തരവിൽ , കല്ലറ പൊളിക്കുന്നു
തിരുവനന്തപുരം : നെയ്യാറ്റിന്‍കര ആറാലുമൂട്ടില്‍ ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമിയുടെ സമാധിയായ കല്ലറ പൊളിച്ചു പരിശോധന നടത്താൻ ജില്ലാ കലക്റ്ററുടെ ഉത്തരവ്. അച്ഛൻ സമാധിയായതാണ് എന്ന് മരണപ്പെട്ട ആളുടെ മക്കൾ പറയുന്നു . എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുംകല്ലറ പൊളിച്ചു പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും നാട്ടുകാർ പറയുന്നു.
കലക്റ്ററുടെ ഉത്തരവ് വന്നതോടെ കല്ലറപൊളിക്കാൻ പോലീസിന്റെ കനത്ത സുരക്ഷയുടെ അധികാരികൾ നീക്കം ആരംഭിച്ചിരിക്കുകയാണ് .പൊളിക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു കുടുംബം സമാധിക്കുമുന്നിൽ ഇരുന്നു പ്രതിഷേധിച്ചെങ്കിലും കുടുംബത്തെ പോലീസ് ബലം പ്രയോഗിച്ചു സ്ഥലത്ത് നിന്നും നീക്കം ചെയ്‌തു . ഇപ്പോൾ RDOയുടെയും മറ്റു ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കല്ലറ പൊളിക്കാൻ ഒരുങ്ങുകയാണ് .
കുടുംബത്തിന് ഒരു നോട്ടീസ് പോലും നൽകാതെ കുടുംബത്തിന് പറയാനുള്ളത് RDO അടക്കമുള്ള അധികാരികൾ കേൾക്കാതെ കല്ലറപൊളിക്കാനുള്ള നടപടികൾ സ്വീകരിച്ചതിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട് .
ഗോപൻ സ്വാമിയുടെ മരണം : സമാധിയെന്ന് മക്കൾ : കൊലയെന്ന് നാട്ടുകാർ